പീഡനം നേരിട്ട കുട്ടി ഇന്റര്‍നെറ്റ് വഴി സഹായം തേടി
മോണ്ട്റിയല്: ഇന്റര്‍നെറ്റ് വഴി സഹായമഭ്യര്ത്ഥിച്ചതിനെത്തുടര്ന്ന് ലൈംഗിക ചൂഷണത്തിനിരയായി പെണ്‍കുട്ടിയെ കനേഡിയന്‍ പൊലീസ് രക്ഷപ്പെടുത്തി.
തന്നെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗൂഗിള്‍ സെര്‍ച്ച് എന്ജിന് ഉപയോഗിച്ച് കുട്ടികള്‍ക്കായുള്ള ഒരു ആസ്ട്രേലിയന്‍ വെബ് സൈറ്റിലേയ്ക്ക് കുട്ടി ഇ-മെയില്‍ സന്ദേശം അയയ്ക്കുകയായിരുന്നു.
ഉടന്‍ തന്നെ ഈ സന്ദേശം വെബ് സൈറ്റ് അധികൃതര്‍ പൊലീസിന് കൈമാറിയതോടെയാണ് കുട്ടിയെ പെട്ടന്ന് രക്ഷപ്പെടുത്താന്‍ വഴിതുറന്നതെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
രക്ഷപ്പെടുത്തിയ കുട്ടി ന്യൂ ബ്രന്സ്വിക് പ്രവിശ്യ സ്വദേശിയാണെന്നതില് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇന്റര്‍നെറ്റ് പ്രൊവൈഡറായി ബെല്‍ എലിയന്റ് ആണ് സന്ദേശത്തിന്റെ ഉറവിടത്തെ പിന്തുടര്ന്ന് കുട്ടിയെപ്പറ്റി മനസ്സിലാക്കി പൊലീസില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തെപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.