കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക തൊഴിലാളികള്‍ക്ക് ബാര്‍ നര്‍ത്തകികള്‍ നിയമ വിദ്യാഭ്യാസം നല്‍കുന്നു

  • By Staff
Google Oneindia Malayalam News

മുംബൈ: മുംബൈയിലെ ബാറുകളില്‍ നര്‍ത്തകികളായിരുന്നവരുടെ സംഘടനയായ ബാര്‍ ഗേള്‍സ് യൂണിയന്‍ ലൈംഗിക തൊഴിലാളികള്‍ക്ക് അവരുടെ അവാകശങ്ങളെ പറ്റി വിദ്യാഭ്യാസം നല്‍കുന്നു.

ഡാന്‍സ് ബാറുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ബാര്‍ നര്‍ത്തകിമാരില്‍ പലരും ജീവിതോപാധിയെന്ന നിലയില്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇവര്‍ക്കിടയില്‍ തങ്ങളുടെ അവകാശങ്ങളെ പറ്റി ബോധവത്കരണം നടത്തുകയാണ് സംഘടനയായ ബാര്‍ ഗേള്‍സ് യൂണിയന്‍ ചെയ്യുന്നത്.

അറിയാനുള്ള അവകാശം, പൊലീസിന് പരാതി നല്‍കുന്നതിനുള്ള രീതി എന്നിവയെ കുറിച്ചും മറ്റ് അവകാശങ്ങളെയും നിയമങ്ങളെയും കുറിച്ചും ലൈംഗിക തൊഴിലാളികള്‍ക്ക് വിശദമാക്കിക്കൊടുക്കും. സര്‍ക്കാരിതര സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും അഭിഭാഷകരും ബാര്‍ നര്‍ത്തകികളും ഉള്‍പ്പെട്ട ജില്ലാതല സമിതികള്‍ രൂപീകരിക്കുമെന്ന് ബാര്‍ ഗേള്‍സ് യൂണിയന്‍ പ്രസിഡന്റ് വര്‍ഷ കാലേ പറഞ്ഞു.

ഇതിനായി മഹാരാഷ്ട്രയിലെ ഒമ്പത് ജില്ലകളില്‍ ബാര്‍ ഗേള്‍സ് യൂണിയന്‍ പ്രവര്‍ത്തകര്‍ സഞ്ചരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X