Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: തമിഴ്നാടിനെ പിന്തിരിപ്പിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഒരു സംസ്ഥാനത്തെയും താന്‍ പിന്തിരിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്ന് കേന്ദ്ര ജലവിഭവമന്ത്രി സെയ്ഫുദ്ദീന്‍ സോസ്.

തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്ന സുപ്രിം കോടതി നിര്‍ദ്ദേശം നടപ്പാക്കുന്നതിനായി ഇരു സംസ്ഥാനങ്ങളെയും മുഖ്യമന്ത്രിതല ചര്‍ച്ചവരെയെത്തിക്കാന്‍ തനിയ്ക്ക്കഴിഞ്ഞു. ഇതുവഴി ഇരുസംസ്ഥാനങ്ങള്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സാഹചര്യമാണ് ഒരുക്കിയത്. എന്നാല്‍ ചര്‍ച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണാതെ വീണ്ടും കോടതിയെ സമീപിക്കാനുള്ള നീക്കത്തില്‍ നിന്ന് തനിക്ക് പിന്തിരിപ്പിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

വെള്ളം ഒരു സംസ്ഥാനത്തിന് മാത്രം അവകാശപ്പെട്ടതാണെന്ന ധാരണ തെറ്റാണെന്നും കോടതിയ്ക്ക് പുറത്തുവെച്ചുതന്നെ ധാരണയിലെത്തുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തര്‍ക്കപരിഹാരത്തിനായി കേരളവുമായി നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് പിന്മാറുകയാണെന്നും വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി ഈയിടെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+