വിദേശത്തെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാം
ദില്ലി: വിദേശത്തെ ഇന്ത്യന്‍ ഡോക്ടര്‍മാരെ ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കുമെന്ന് പ്രവാസികാര്യമന്ത്രി വയലാര്‍ രവി അറിയിച്ചു.
ദില്ലിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിലാണ് വയലാര്‍ രവി ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കുവൈത്ത്, ബഹ്റിന്‍, മലേഷ്യ എന്നീ രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പുവയ്ക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications