ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി പെട്രോള്‍ പമ്പിലും
ദില്ലി: ട്രെയിന്‍ ടിക്കറ്റുകള്‍ ഇനി പെട്രോള്‍ പമ്പ് വഴി നല്‍കാനുള്ള സംവിധാനം റെയില്‍വേ ഒരുക്കുന്നു. റെയില്‍വേ സ്റേഷനുകളിലെ നീണ്ട ക്യൂ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
പെട്രോള്‍ പമ്പുകള്‍ വഴി ട്രെയിന്‍ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷനും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും തമ്മില്‍ കരാറില്‍ ഏര്‍പ്പെടും. ഇതുസംബന്ധിച്ച കരാറില്‍ തിങ്കളാഴ്ച ഒപ്പു വയ്ക്കും.
കരാര്‍ അനുസരിച്ച് പെട്രോള്‍ പമ്പുകളിലും എല്‍പിജി വിതരണ കേന്ദ്രങ്ങളിലും റയില്‍വേ ടിക്കറ്റ് ലഭ്യമാവും. തുടക്കത്തില്‍ ദില്ലി, മുംബൈ എന്നിവിടങ്ങളിലെ തിഞ്ഞെടുത്ത 38 കേന്ദ്രങ്ങളിലായിരിക്കും ഈ സംവിധാനം ആരംഭിക്കുന്നത്. അടുത്തു തന്നെ 80 കേന്ദ്രങ്ങളില്‍ കൂടി ഈ സേവനം ലഭ്യമാക്കും.












Click it and Unblock the Notifications