എഡിബി: കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തില്ലെന്ന് പാലൊളി
കൊണ്ടോട്ടി: എഡിബി കരാറിനെ കുറിച്ച് സിപിഎം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ്കുട്ടി.
എഡിബി കരാര്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശമൊന്നും കേന്ദ്രകമ്മിറ്റിയില്‍ നിന്നുണ്ടായിട്ടില്ല. കരാര്‍ മന്ത്രിസഭ പരിഗണിക്കണമെന്ന പരാമര്‍ശം പോലും കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദമായ എഡിബി കരാറിനെ കുറിച്ച് സിപിഎം കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തുവെന്നും മന്ത്രിസഭ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശമുണ്ടായെന്നുമുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications