കള്ളനോട്ട് കേസില്‍ ബെച്ചു റഹ്മാന്‍ അറസ്റില്‍
കൊച്ചി: ശബരിമല തന്ത്രി കേസിലെ മുഖ്യപ്രതി ബെച്ചു റഹ്മാനെ കള്ളനോട്ട് കേസില്‍ റവന്യു ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ചഅറസ്റ് ചെയ്തു.
മുംബൈ റവന്യു ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ് നടന്നത്. ദുബായില്‍ നിന്ന് മുംബൈയിലെത്തിയ രണ്ട് പേര്‍ പിടിയിലായതോടെയാണ് ബെച്ചു റഹ്മാന് കള്ളനോട്ട് സംഘവുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെട്ടത്.
കാസര്‍കോട് സ്വദേശികളായ റഷീദും മകനുമാണ് അറസ്റിലായത്. മുംബൈയിലെത്തിയ കള്ളനോട്ടുകളില്‍ ഒരു പങ്ക് ബെച്ചുവിനുള്ളതാണെന്ന് റവന്യൂ ഇന്റലിജന്‍സിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റുണ്ടായത്.
ബെച്ചുവിനെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തിക കുറ്റകൃത്യങ്ങള്‍) മുമ്പാകെ ഹാജരാക്കി. ജനവരി 28 വരെ ഇയാളെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
കഴിഞ്ഞ കുറെ നാളായി ബെച്ചുവിന് കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം. മുംബൈ നഗരത്തില്‍ ബെച്ചുവിന് നിരവധി സുഹൃത്തുക്കളും ലക്ഷങ്ങളുടെ ഇടപാടുകളുമുണ്ടെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ബെച്ചു ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ കേസില്‍ മൂന്ന് മാസത്തോളം ഒളിവില്‍ കഴിഞ്ഞതിനു ശേഷമാണ് കീഴടങ്ങിയത്.












Click it and Unblock the Notifications