കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതി അന്വേഷണം തീരുമാനിക്കുന്നു: രമേശ്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പ്രതി തന്നെ അന്വേഷണം തീരുമാനിക്കുന്ന അവസ്ഥയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

എസ്എന്‍സി ലാവ്ലിനുമായി കരാര്‍ ഒപ്പിടുമ്പോള്‍ വൈദ്യുതി ബോര്‍ഡിലെ അനൗദ്യോഗിക അംഗമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ ആഭ്യന്തരമന്ത്രിയായ അദ്ദേഹത്തിന്റെ കീഴില്‍ നടക്കുന്ന അന്വേഷണം കേസ് തേച്ചു മായ്ച്ച് കളയാനാണ്.

സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ലാവ്ലിന്‍ കേസ് സംബന്ധിച്ച് വിവാദങ്ങള്‍ക്ക് സിപിഎം പോളിറ്റ് ബ്യൂറോ മറുപടി പറയണം. ഈ പ്രശ്നത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് മൂന്ന് കത്തയച്ചെങ്കിലും മറുപടിയുണ്ടായില്ല.

സ്വാശ്രയ പ്രശ്നത്തില്‍ വീണ്ടും നിയമനടപടിക്ക് മുതിരാനുള്ള സര്‍ക്കാരിന്റെ നീക്കം വിദ്യാര്‍ത്ഥികളുടെ ഭാവിതുലയ്ക്കണം. ഇക്കാര്യത്തില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ പക്വത കാട്ടണം. കോടതി വിധിയില്‍ യുഡിഎഫ് സന്തോഷിക്കുന്നില്ല. എന്നാല്‍ പ്രശ്നം ഇനിയും സങ്കീര്‍ണമാക്കെതെ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് നോക്കേണ്ടത്- രമേശ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X