എംഡിയെ മാറ്റുന്ന കാര്യം അറിയില്ല: വി.എസ്
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് എംഡി ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റാനുള്ള നീക്കത്തെ കുറിച്ച് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.
ഇക്കാര്യത്തെ കുറിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസിലെ അഴിമതി പുറത്തുകൊണ്ടു വന്ന എംഡിയെ മാറ്റാനുള്ള നീക്കം സംബന്ധിച്ച റിപ്പോര്‍ട്ടുകളെ കുറിച്ച് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സിവില്‍ സപ്ലൈസിലെ അഴിമിതിയെ കുറിച്ചുള്ള എംഡി ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം നടക്കാനിരിക്കെയാണ് അദ്ദേഹത്തെ മാറ്റാനുള്ള നീക്കം നടക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെലഫോണില്‍ വധഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് ഐജിക്ക് സായുധ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications