Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയുമായി നടത്തി ചര്‍ച്ചയെ തുടര്‍ന്ന് സംസ്ഥാത്തെ അഞ്ച് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു.

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ പ്രതിനിധികളുമായി ശനിയാഴ്ച വൈകീട്ടാണ് ആരോഗ്യമന്ത്രി ചര്‍ച്ച നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ.അശോകനെ സസ്പെന്‍ഡ് ചെയ്തതിനെ കുറിച്ച് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്.

റോഡ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മജോ ജോസഫ് എന്ന യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിക്കാനിടയായ സംഭവത്തോട് അനുബന്ധിച്ചായിരുന്നു പൊലീസ് ഡോ.അശോകനെ അറസ്റ് ചെയ്തത്. സുപ്രിം കോടതിയും സര്‍ക്കാരും നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായാണ് അറസ്റുണ്ടായതെന്ന കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായും അതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുന്നതെന്നും മന്ത്രി ചര്‍ച്ചക്കു ശേഷം പറഞ്ഞു.

നിലവിലുള്ള അന്വേഷണം അവസാനിപ്പിച്ച് ചികിത്സാ പിഴവ്, കൈക്കൂലി എന്നീ കാര്യങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. അപ്പെക്സ് കമ്മിറ്റിയും അന്വേഷണം നടത്തും. അന്വേഷണം മുപ്പതുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

ചികിത്സാ പിഴവുകളെ കുറിച്ച് അന്വേഷിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറും പബ്ലിക് പ്രോസിക്യൂട്ടറും ആരോഗ്യ വിദഗ്ധനും ഉള്‍പ്പെട്ട ജില്ലാ തല സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+