പ്ലാച്ചിമട സമരനായിക മയിലമ്മ അന്തരിച്ചു
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്ക കോളക്കെതിരായ സമരത്തിലെ മുന്നണി പോരാളി മയിലമ്മ (67) അന്തരിച്ചു. കുഞ്ചുമേനോന്‍ പതിയിലെ മൂത്ത മകന്റെ വീട്ടില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അന്ത്യം.
ഒരു വര്‍ഷത്തിലേറെയായി സോറിയാസിസ് രോഗത്തിന് ചികിത്സയിലായിരുന്നു. തൃശൂരില്‍ ആയുര്‍വേദ ചികിത്സ നടത്തി ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. ശവസംസ്കാരം ഞായറാഴ്ച ഉച്ച തിരിഞ്ഞ് പ്ലാച്ചിമടയില്‍ നടക്കും.
പാലക്കാട്ടെ പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിക്ക് സമീപം വിജയനഗര്‍ കോളനിയില്‍ നിന്ന് പ്ലാച്ചിമട സമരത്തിന്റെ മുന്നണി പോരാളിയായി മയിലമ്മ വളരുകയായിരുന്നു. 2002 മുതല്‍ കൊക്ക കോള കമ്പനിക്കെതിരെ അവര്‍ സമരത്തിന്റെ മുന്നണിയില്‍ നിന്നു. സ്കൂള്‍ വിദ്യാഭ്യാസം പോലുമില്ലാത്ത ആദിവാസിയായ മയിലമ്മ കുടിവെള്ളത്തിന് വേണ്ടിയുള്ള സമരത്തിന്റെ പ്രതീകമായി. സ്ത്രീശക്തി ട്രസ്റിന്റെ പ്രഥമ സ്ത്രീശക്തി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
മക്കള്‍: മുരുകരാജ്, ദൈവാന, സുബ്രഹ്മണ്യന്‍, തങ്കവേലു. മരുമക്കള്‍: ലക്ഷ്മി, സുബ്രഹ്മണ്യന്‍, രാസാത്തി, മിനീഷ.












Click it and Unblock the Notifications