സദ്ദാമിന്റെ അനുയായികളെ തൂക്കിക്കൊല്ലരുത്: ബാന്‍
യുനൈറ്റഡ് നാഷന്‍സ്: സദ്ദാമിന്റെ അനുയായികളുടെ വധശിക്ഷ നടപ്പിലാക്കരുതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ഇറാഖി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സദ്ദാമിന്റെ അര്‍ദ്ധസഹോദരനും രഹസാന്വേഷണ വിഭാഗം മേധാവിയുമായിരുന്ന ബര്‍സാന്‍ അല്‍ തിക്രിതി, വിപ്ലവകോടതി മുന്‍ ജഡ്ജി അവദ് അഹമ്മദ് അല്‍ ബന്ദര്‍ എന്നിവരുടെ വധശിക്ഷ നടപ്പിക്കരുതെന്നാണ് ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടത്.
സദ്ദാമിന്റെ വധശിക്ഷയെ എതിര്‍ക്കാതിരുന്നതിന് കടുത്ത വിമര്‍ശനം ക്ഷണിച്ചുവരുത്തി സാഹചര്യത്തിലാണ് ബാന്‍ കി മൂണിന്റെ ഈ ഇടപെടല്‍. ഇറാഖിലെ യുഎന്‍ അംബാസിഡര്‍ക്ക് അയച്ച കത്തിലാണ് സദ്ദാമിന്റെ അനുയായികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് മൂണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications