കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബച്ചന്‍മാര്‍ നികുതിയടക്കണമെന്ന് ട്രിബ്യൂണല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: മാരുതി ഉദ്യോഗ് ലിമിറ്റഡില്‍ നിന്ന് ലഭിച്ച വേര്‍സ കാറിന് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും നികുതിയടയ്ക്കണമെന്ന് ആദായനികുതി ട്രിബ്യൂണല്‍ ഉത്തരവിട്ടു.

മാരുതി വേര്‍സ കാറിന്റെ പ്രചാരണത്തിനായി അമിതാബും മകനും മാരുതി ഉദ്യോഗ് ലിമിറ്റഡുമായി കരാറിലേര്‍പ്പെട്ടിരുന്നു. കരാര്‍ പ്രകാരം രണ്ടുപേര്‍ക്കും 4.02കോടി രൂപയും ഒരു വേര്‍സ കാറുമാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതുപ്രകാരം കമ്പനി കാര്‍ 2001ല്‍ ഇവര്‍ക്ക് ഇത് നല്‍കുകയും ചെയ്തു. എന്നാല്‍ ആദായനികുതി വകുപ്പിന് നല്‍കിയ 2001-02വര്‍ഷത്തെ ആദായനികുതി റിട്ടേണില്‍ ബച്ചന്‍ കാറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

പിന്നീട് 2002-03ല്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ഓഡിറ്റ് നടത്തിയപ്പോഴാണ് കാറിന്റെ കാര്യം നികുതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്. 6.34 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥര്‍ കാറിന് വിലയിട്ടത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X