ബംഗാള്‍ ബന്ദ് തുടങ്ങി; 10 പൊലീസുകാര്‍ക്ക് പരിക്ക്
നന്ദിഗ്രാം: പശ്ചിമബംഗാളില്‍ പ്രതിപക്ഷം ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ബന്ദ് തുടങ്ങി. കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയിലെ ദിനബന്ദ്പൂരില് പൊലീസും ഗ്രാമീണരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. പൊലീസ് നാല് തവണ ആകാശത്തേക്ക് വെടിവച്ചതായി ജനങ്ങള്‍ ആരോപിച്ചു. ഇത് പൊലീസ് നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
ദിനബന്ദ്പൂരിലെ സിപിഎം പാര്‍ട്ടി ഓഫീസിന് തീവച്ചതായി പൊലീസ് പറഞ്ഞു. നന്ദിഗ്രാമിലേക്കും ദിനബന്ദ്പൂരിലേക്കുമുള്ള എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
ടാറ്റ കമ്പനിക്കു വേണ്ടി കൃഷിഭൂമി ഏറ്റെടുക്കുന്ന പ്രശ്നത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് ആഹ്വാനം ചെയ്തത്. ഈ പ്രശ്നത്തില്‍ നന്ദിഗ്രാമില്‍ ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടത്തിയ വെടിവയ്പില്‍ ഏഴ് പേര് കൊല്ലപ്പെട്ടിരുന്നു.