കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഴിഞ്ഞം പദ്ധതി: വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ അനുമതിയായി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി വീണ്ടും ആഗോള ടെര്‍ഡര്‍ വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി തുറമുഖമന്ത്രി എം. വിജയകുമാര്‍ അറിയിച്ചു.

പദ്ധതി സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. പുതിയ ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികള്‍ എട്ടു മാസത്തിനകം പൂര്‍ത്തികരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇത്തരം പദ്ധതികള്‍ക്ക് നല്‍കുന്ന കേന്ദ്രസഹായത്തിന്റെ ഘടന മാറ്റിയിട്ടുണ്ട്. ആകെ മുതല്‍ മുടക്കിന്റെ ഇരുപത് ശതമാനം വരെ തിരിച്ചടയ്ക്കേണ്ട വായ്പയായിരുന്നത് ഇപ്പോള്‍ തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റ് ആക്കി മാറ്റിയിട്ടുണ്ട്. ഇതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് കേന്ദ്രം കത്ത് നല്‍കിയിരിക്കുന്നത്.

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 2007ല്‍ത്തന്നെ പദ്ധതി തുടങ്ങാന്‍ കഴിയുമെന്നാണ് കരുതുന്നത്. ദേശീയ സുരക്ഷയെ ബാധിയ്ക്കുമെന്ന് സംശയത്തിനിട വരുത്താത്ത വിധത്തിലായിരിക്കും ടെന്‍ഡറിനുള്ള ഉപാധികള്‍ തയ്യാറാക്കുക-മന്ത്രി പറഞ്ഞു.

ചൈനീസ് കമ്പനി വീണ്ടും അപേക്ഷ നല്‍കിയാലും പരിഗണിക്കാനിടയില്ലെന്ന സൂചനയും മന്ത്രി നല്‍കിയിട്ടുണ്ട്. മുമ്പ് പദ്ധതി നടപ്പിനായി നല്‍കിയ കരാറില്‍ ചൈനീസ് കമ്പനിയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ ഇത് ദേശീയ സുരക്ഷയെ ബാധിയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം സുരക്ഷാ അനുമതി നിഷേധിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X