യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം: അനന്ത്കുമാര്‍
ഗുരുവായൂര്‍: ഗായകന്‍ യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനന്ത്കുമാര്‍ എംപി പറഞ്ഞു.
ബിജെപി പാലിയത്ത് നിന്നാരംഭിച്ച നവോത്ഥാനയാത്രക്ക് ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അനന്ത്കുമാര്‍ പറഞ്ഞു. ഗുരുവായൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ക്കെല്ലാം പ്രവേശനം നല്‍കണമെന്നും പൂജ പഠിച്ച അബ്രാഹ്മണരെയും പൂജ ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നടത്തുന്ന നവോത്ഥാനയാത്ര എ.കെ.ജിയും പി.കൃഷ്ണപിള്ളയും നേതൃത്വം നല്‍കിയ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ലക്ഷ്യപ്രാപ്തിക്കായാണ് ബിജെപി സംഘടിപ്പിച്ചത്.
ഗുരുവായൂര്‍ സത്യാഗ്രഹവും മഹാരാഷ്ട്രയില്‍ വീര്‍സവര്‍ക്കര്‍ നേതൃത്വം നല്‍കിയ ക്ഷേത്രപ്രവേശന സമരവും സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായിരുന്നുവെന്നും അനന്ത്കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications