കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എഡിബി വായ്പാ കരാര്‍ സംബന്ധിച്ച പ്രശ്നങ്ങളും സംസ്ഥാന ഘടകത്തിലെ വിഭാഗീയതകളും പരിഹരിക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.

മുഖ്യമന്ത്രി. വി.എസ് അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്.രാമചന്ദ്രന്‍പിള്ളയും ആര്‍.ഉമാനാഥ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഉച്ചയോടെ തിരുവനന്തപുരത്തെത്തും. എഡിബി കരാര്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തതകളും അഭിപ്രായ ഭിന്നതകളും പരിഹരിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നതാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ മുഖ്യ അജണ്ട.

എഡിബി കരാറുമായി ബന്ധപ്പെട്ട് യുഡിഎഫ് ഭരണകാലത്ത് പാര്‍ട്ടി നടത്തിയ സമരങ്ങളെ വിസ്മരിച്ചുകൊണ്ട് വായ്പയെടുക്കാനുളള ഔദ്യോഗിക പക്ഷത്തിന്റെ ശ്രമങ്ങളെ വി.എസ് പക്ഷം യോഗത്തില്‍ ഉന്നയിക്കുമെന്നാണ് സൂചന. എസ്എന്‍സി ലാവലിന്‍ കേസും യോഗത്തില്‍ ചര്‍ച്ചാവിഷയമാകുമെന്നാണ് കരുതുന്നത്.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തെത്തുടര്‍ന് ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗവും ചേരുന്നുണ്ട്. പോളിറ്റ് ബ്യൂറോയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X