ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
ഇടുക്കി: ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ദേവികുളം മുന്‍ എംഎല്‍എ എ.കെ.മണിയെ അറസ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂര്‍ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നാറിലെ പോതമേട് എസ്റേറ്റില്‍ സിഐടിയു തൊഴിലാളികളും ഐഎന്‍ടിയുസി-എഐടിയുസി തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് എ.കെ.മണിയെ അറസ്റ് ചെയ്തത്. കേസില്‍ മണി നാലാം പ്രതിയാണ്.












Click it and Unblock the Notifications