കമലാ സുരയ്യ കൊച്ചി വിടുന്നു
കൊച്ചി: മലയാളത്തിന്റെ പ്രിയകഥാകാരി കമലാ സുരയ്യ കൊച്ചിയോട് വിടപറയുന്നു. കൊച്ചി കടവന്ത്രയിലെ റോയല്‍ സ്റേഡിയം മാന്‍ഷന്‍ ഫ്ലാറ്റില്‍ നിന്ന് ഇളയ മകന്‍ ജയസൂര്യയ്ക്കൊപ്പം പൂനയിലെ ഫ്ലാറ്റിലായ്ക്കാണ് ഇവര്‍ താമസം മാറ്റുന്നത്.
ജനുവരി 26നാണ് കൊച്ചിവിടാനാണ് സുരയ്യ തീരുമാനിച്ചിരിക്കുന്നത്. വീണു പരുക്കേറ്റതിനെത്തുടര്‍ന്നും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടര്‍ന്നും ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു ഇവര്‍.
പുണെയില്‍ മീഡിയ കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന ജയസൂര്യയുടെ ഫ്ലാറ്റിലെ മുകളിലത്തെ നിലയിലെ ഫ്ലാറ്റാണ് കമലാ സുരയ്യയ്ക്കായി വാങ്ങിയിരിക്കുന്നത്. കൊച്ചിയിലെ ഫ്ലാറ്റ് ഇതിനകം തന്നെ ഉടമയ്ക്ക് കൈമാറിയിട്ടുണ്ട്. പതിനാല് വര്‍ഷം മുമ്പാണ് കമലാ സുരയ്യ കൊച്ചിയിലെത്തിയത്.












Click it and Unblock the Notifications