കേരളത്തില്‍ വെള്ളിയാഴ്ച മെഡിക്കല്‍ ബന്ദ്
കൊച്ചി: രോഗിയ്ക്ക് ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ. പി. അശോകനെ അറസ്റുചെയ്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് മെഡിക്കല്‍ ബന്ദ് ആചരിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) തീരുമാനിച്ചു.
ഡോക്ടര്‍ക്കെതിരെ രജിസ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹത്തെ അറസ്റുചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ദ്. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക എന്നിവയും ഐഎംഎയുടെ ആവശ്യങ്ങളില്‍പ്പെടുന്നു.
ഈ പ്രശ്നവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ദിവസങ്ങളായി നടത്തിവന്ന ചട്ടപ്പടി സമരം ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് ഐഎംഎ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ബന്ദ് ആചരിക്കുന്ന വെള്ളിയാഴ്ച സംസ്ഥാനത്തെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളൊന്നും പ്രവര്‍ത്തിക്കില്ലെന്ന് ഐഎംഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications