ഉരുട്ടിക്കൊല: മൂന്ന് കോണ്‍സ്റബിള്‍മാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
കൊച്ചി: തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റേഷനില്‍ ഉദയകുമാര്‍ എന്നയുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികളായ മൂന്ന് പൊലീസുകാരുടെ മേല്‍ തിരുവനന്തപുരം അതിവേഗ കോടതി കുറ്റം ചുമത്തി.
കോണ്‍സ്റബിള്‍മാരായ ജിത്തു ജോസഫ്, ശ്രീകുമാര്‍, സോമന്‍ എന്നിവരുടെ പേരിലാണ് കോടതി കൊലക്കുറ്റം ചുമത്തിയത്.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. തുടര്‍ന്ന് മൂവരും തങ്ങള്‍ക്കെതിരെയുള്ള ആരോപണം നിഷേധിച്ചു. കേസിന്റെ വിചാരണ മാര്‍ച്ച് ഒന്നിന് തുടങ്ങുമെന്ന് കോടതി അറിയിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരുന്നപ്പോള്‍ ഉണ്ടായ ഉരുട്ടിക്കൊല ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2005 സപ്തംബര്‍ 27നാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്. ഇയാളെ മോഷണക്കുറ്റം ചുമത്തിയ കസ്റഡിയിലെടുത്ത പൊലീസുകാര്‍ പിവിസി പൈപ്പ് ഉപയോഗിച്ച് ഉരുട്ടിക്കൊന്നുവെന്നാണ് കേസ്.












Click it and Unblock the Notifications