അതിശൈത്യം: ദില്ലിയില്‍ 13 വരെ സ്കൂളുകള്‍ അടച്ചു
ദില്ലി: അതിശൈത്യത്തെത്തുടര്‍ന്ന് ദില്ലിയിലെ സ്കൂളുകള്‍ അടച്ചു. ശനിയാഴ്ച വരെയാണ് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ സ്കൂളുകളെല്ലാം ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂളുകളോടും അധ്യയനം നിര്‍ത്തിവെയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അവധി കഴിഞ്ഞ് ജനവരി 15നാണ് സ്കൂളുകള്‍ തുറക്കുകയെന്നും അധികൃതര്‍ അറിയിച്ചു.
ശീതകാല അവധിക്കു ശേഷം തിങ്കളാഴ്ചയാണ് സ്കൂളുകള്‍ തുറന്നത്. ചൊവ്വാഴ്ച ദില്ലിയിലെ കുറഞ്ഞ താപനില 3.2 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഇത് 2.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.












Click it and Unblock the Notifications