നോയിഡ: കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി
നിതാരി (ഉത്തര്‍പ്രദേശ്): രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന നോയിഡയില്‍ നിന്നും കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. നോയ്ഡയ്ക്ക് സമീപം നിതാരി ഗ്രാമത്തിലെ ബിസിനസുകാരനായ മൊഹിന്ദര്‍ സിംഗ് പാന്ദറുടെ വീടിനു പിന്നിലുള്ള അഴുക്കുചാലില്‍ നിന്നും ചൊവ്വാഴ്ചയാണ് കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മൊഹിന്ദറുടെ നോയ്ഡ സെക്ടര്‍ 13ലെ പാന്തറുടെ ഡി-5 ബംഗ്ലാവിന് പിന്നിലുള്ള അഴുക്കുചാലില്‍ തിരച്ചില്‍ തുടരുമ്പോഴാണ് കൂടുതല്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഡിസംബര്‍ 29നും 30നും പൊലീസ് ഇവിടെ നിന്നും ശരീരഭാഗങ്ങളും പഴയ വസ്ത്രങ്ങളും ചെരിപ്പുകളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 38 കുട്ടികളെയാണ് നിതാരി ഗ്രാമത്തില്‍ നിന്നും കാണാതായത്.
മൊഹീന്ദര്‍ സിംഗിനെയും കേസിലെ മറ്റൊരു പ്രതിയായ വേലക്കാരന് സുരേന്ദ്ര കൊഹ്ലിയെയും ചൊവ്വാഴ്ച ഗാന്ധിനഗറില്‍ നാര്‍കോ അനാലിസിസ് ടെസ്റിന് വിധേയമാക്കുന്നുണ്ട്.