ചീഫ് ജസ്റിസിനെതിരെ എസ്എഫ്ഐ പരാതി നല്‍കി
ദില്ലി: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിമയത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി ചീഫ് ജസ്റിസ് വി.കെ ബാലിയ്ക്കെതിരെ എസ്എഫ്ഐ സുപ്രിംകോടതി ചീഫ് ജസ്റിസിന് പരാതി നല്‍കി.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ രാഗേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സ്വാശ്രയ കോളജിന് കീഴിലുള്ള അതിഥി മന്ദിരത്തില്‍ ജസ്റിസ് ബാലി താമസിച്ചുവെന്ന് പരാതിയില്‍ ആരോപണമുണ്ട്. ഇത് തെളിയിക്കുന്ന രേഖകളും പരാതിയ്ക്കൊപ്പം നല്‍കിയിട്ടുണ്ട്. പരാതിയിന്മേല്‍ വേണ്ട നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഗേഷ് പറഞ്ഞു.












Click it and Unblock the Notifications