ഡോ. അശോകന് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു
തൃശ്ശൂര്‍: കൈക്കൂലിക്കേസില്‍ റിമാന്റിലായിരുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ അസ്ഥിരോഗ വിഭാഗം മേധാവി ഡോ. അശോകന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജാമ്യമനുവദിച്ചു.
25,000 രൂപയും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് കോടതി അശോകന് ജാമ്യമനുവദിച്ചത്. രാജ്യം വിട്ടുപോകരുതെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും കോടതി അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വാഹനാപകടത്തില്‍ പരുക്കേറ്റ രോഗിയ്ക്ക് ചികിത്സ നിഷേധിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് അശോകനെതിരെയുള്ള ആരോപണം.
കൈക്കൂലി ആരോപണത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ പൊലീസ് അറസ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ പണിമുടക്കിയിരുന്നു.
ഡോക്ടറുടെ അറസ്റില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വെള്ളിയാഴ്ച മെഡിക്കല്‍ ബന്ദ് ആചരിക്കാനും ആഹ്വാനം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications