വ്യാജ സിഡി റെയ്ഡ് തുടരും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സിഡികള്‍ക്കെതിരെ നടക്കുന്ന റെയ്ഡുകള്‍ തുടരുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വ്യക്തമക്കി.
ചലച്ചിത്രമേഖലയെ തകര്‍ക്കുന്ന രീതിയിലാണ് വ്യാജ സിഡി നിര്‍മ്മാണമേഖല വളരുന്നത്. സംസ്ഥാനത്തെ ഒട്ടേറെ തിയ്യറ്ററുകള്‍ അടച്ചുപൂട്ടുകയും കല്യാണമണ്ഡപങ്ങളായി മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ടുതന്നെ ഇതിനെതിരെ നടപടിയെടുത്തേ തീരൂ. ചലച്ചിത്രമേഖലയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.-മുഖ്യമന്ത്രി പറഞ്ഞു.
റെയ്ഡുകള്‍ക്കെതിരെയുള്ള നടപടികളെ തടസപ്പെടുത്താനും കുപ്രചരണം നടത്താനും ചിലര്‍ ശ്രമിക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തെറ്റുചെയ്യാത്തവരെ പീഡിപ്പിക്കരുതെന്നാണ് സര്‍ക്കാര്‍ നയം.
സാംസ്കാരിക വകുപ്പും കേരള ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന ചലച്ചിത്ര താരം ആറന്മുള പൊന്നമ്മയ്ക്ക് ജെ. സി ഡാനിയേല്‍ പുരസ്കാരം സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications