കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപ്ലൈസ് കോ എംഡി ജേക്കബ് തോമസിനെ മാറ്റി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തത്സ്ഥാനത്തു നിന്നും മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പുതിയ എംഡിയായി യോഗേഷ് ഗുപ്തയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജേക്കബ് തോമസിനെ കെഎസ്എഫിഡിസിയുടെ മാനേജിംഗ് ഡയറക്ടറായി നിയമിക്കും.

ചൊവ്വാഴ്ച മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് വാര്‍ത്താസമ്മേളനത്തില്‍ സിവില്‍ സപ്ലൈെസ് എംഡിയെ മാറ്റാനുള്ള തീരുമാനം അറിയിച്ചത്. അഴിമതി തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ മാറ്റുന്നതിന് എന്തിനാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രിക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന എംഡി ജേക്കബ് തോമസിനെ തത്സ്ഥാനത്തു നിന്നും മാറ്റാന്‍ നീക്കമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജേക്കബ് തോമസിനെ മാറ്റാന്‍ നീക്കം നടക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും ഇക്കാര്യം മന്ത്രിസഭായോഗം തീരുമാനിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞിരുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡിയെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി സി.ദിവാകരനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജേക്കബ് തോമസിനെ മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിവയ്ക്കുന്നതായി മന്ത്രിസഭാ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X