കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് കേസ്: മാപ്പുസാക്ഷിയാകാമെന്ന് 70--ാം പ്രതി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിലെ 70-ാം പ്രതി മാപ്പുസാക്ഷിയാകാന്‍ തയാറാണെന്ന് മാറാട് പ്രത്യേക കോടതിയെ അറിയിച്ചു.

പ്രതികളോട് കോടതി നേരിട്ട് വിശദാംശങ്ങള്‍ തേടുന്നതിനിടയിലാണ് എഴുപതാം പ്രതിയായ അസ്ലം മാപ്പുസാക്ഷിയാകാന്‍ തയാറാണെന്ന് ജഡ്ജിയെ അറിയിച്ചത്.

ഇതിനെത്തുടര്‍ന്ന് അസ്ലത്തിന്റെ അഭിഭാഷകനെ കോടതിയില്‍ വിളിച്ചു വരുത്തിയെങ്കിലും ഇതിനായുള്ള ഹര്‍ജി അദ്ദേഹം സമര്‍പ്പിച്ചില്ല. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിലപാട് അറിഞ്ഞശേഷം നടപടി സ്വീകരിക്കാനായി കോടതി കേസ് മാറ്റി വച്ചു.

പുതിയ നീക്കം പ്രതിഭാഗത്തെയും പ്രോസിക്യൂഷനെയും ഒരേപോലെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. വിസ്താരം കഴിഞ്ഞ് പ്രതികളില്‍ നിന്നും കോടതി നേരിട്ട് മൊഴിയെടുക്കുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ കേസ്. ഈ ഘട്ടത്തില്‍ പുതിയ ഒരു സാക്ഷിയെക്കൂടി ചേര്‍ത്ത് വീണ്ടും നടപടികള്‍ ആവര്‍ത്തിക്കുന്നതിനോട് പ്രോസിക്യൂഷന് താത്പര്യമില്ല.

മാറാട് കൂട്ടക്കൊല നടക്കുമ്പോള്‍ താന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അസ്ലം കോടതിയെ അറിയിച്ചിട്ടുണ്ട്. അസ്ലം കുറ്റം ഏറ്റുപറഞ്ഞാല്‍ അത് ഈ കേസിലെ മറ്റു പ്രതികള്‍ക്ക് തിരിച്ചടിയാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X