മെഡിക്കല്‍ ബന്ദ്: ഹൈക്കോടതി നോട്ടീസയച്ചു
കൊച്ചി: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്നാരോപിച്ച് വെള്ളിയാഴ്ച മെഡിക്കല്‍ ബന്ദ് നടത്താന്‍ ആഹ്വാനം ചെയ്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് അടിയന്തര നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
മെഡിക്കല്‍ ബന്ദ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം. പ്രത്യേക ദൂതന്‍ വഴിയാണ് നോട്ടീസ് അയയ്ക്കുക.
ബന്ദിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ആശുപത്രികളെയും പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ഐഎംഎ ഭാരവാഹികള്‍ അറിയിച്ചിരുന്നു.
രോഗിയ്ക്ക് ചികിത്സ നിഷേധിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന കോട്ടയം മെഡിക്കല്‍കോളജിലെ അസ്ഥിരോഗ വിഭാഗം തലവന്‍ ഡോ. പി. അശോകനെ പൊലീസ് അറസ്റുചെയ്യുകയും അതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സമരം നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഐഎംഎ ബന്ദിന് ആഹ്വാനം നല്‍കിയത്.












Click it and Unblock the Notifications