സ്വാശ്രയ പ്രശ്നം: മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായി
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ മാനേജ്മെന്റുകളുമായി ചര്‍ച്ചനടത്താന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വാശ്രയ നിയമത്തിലെ ഏതാനും വകുപ്പുകള്‍ റദ്ദാക്കിയ ഹൈക്കോടതി നടപടിയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
സര്‍വ്വകലാശാല, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളജുകളിലെ എസ്സി, എസ്ടി, ഒബിസി വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വനിതാ കമ്മിഷന്‍ അംഗസംഖ്യ കൂട്ടും. കെഎസ്ടിപി ഡയറക്ടറായി കെ.എസ്.ധരണിയെ നിയമിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications