എംഡിയെ മാറ്റിയതിന് പിന്നില്‍ സമ്മര്‍ദമില്ല: മന്ത്രി
തിരുവനന്തപുരം: ഒരു സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തിലല്ല ജേക്കബ് തോമസിനെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി സി.ദിവാകരന്‍.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണസൗകര്യത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ മാറ്റുന്നതും നിയമിക്കുന്നതും സാധാരണമാണ്. കേന്ദ്രസര്‍വീസിലേക്ക് പോകാന്‍ ജേക്കബ് തോമസ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സപ്ലൈകോയില്‍ സാധനങ്ങള്‍ വാങ്ങുന്നതിലെ ക്രമക്കേട് തടയുന്നതിനായി കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്തു നിന്ന് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തിങ്കളാഴ്ച മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച മാധ്യമ ശില്പശാലയില്‍ മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം നടന്ന മന്ത്രിസഭാ യോഗം എംഡിയെ മാറ്റാന്‍ തീരുമാനിക്കുകയും മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് അതിനെ ന്യായീകരിക്കുകയുമാണ് ചെയ്തത്.












Click it and Unblock the Notifications