വ്യാപാരി ഹര്‍ത്താല്‍ പൂര്‍ണം
തിരുവനന്തപുരം: സിഡി കടകള്‍ നടത്തുന്നവരെ റെയ്ഡിലൂടെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് വ്യാപാരികള്‍ നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. ആലപ്പുഴ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നില്ല. ഹര്‍ത്താല്‍ സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ പൂര്‍ണമാണ്.
ചൊവാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വിവിധ കാരണങ്ങളാല്‍ ഹര്‍ത്താലായിരുന്നതിനാലാണ് ആലപ്പുഴയില്‍ ചൊവാഴ്ച്ച ഹര്‍ത്താല്‍ വേണ്ടെന്നു വച്ചത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഹോട്ടലുകളെയും മരുന്നുഷാപ്പുകളെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. മലബാര്‍ വ്യാപാര സമ്മേളനത്തിലെ സ്റാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് നസറുദ്ദീന്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications