സിങ്കൂരിലേക്കുള്ള യാത്രയ്ക്കിടെ മേധ പട്കര്‍ അറസ്റില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സിങ്കൂരിലേക്കുള്ള യാത്രയ്ക്കിടെ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ പൊലീസ് അറസ്റ് ചെയ്തു. മറ്റ് അഞ്ച് നേതാക്കള്‍ക്കൊപ്പമാണ് മേധ അറസ്റിലായത്.
ടാറ്റ മോട്ടോര്‍സിന്റെ ചെറിയ കാറുകള്‍ നിര്‍മിക്കുന്നതിനുള്ള പ്ലാന്റിനായി ബംഗാള്‍ സര്‍ക്കാര്‍ സിങ്കൂരില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നത് വന്‍പ്രതിഷേധവും വിവാദവും സൃഷ്ടിച്ചിരുന്നു.
മേധയെയും മറ്റ് നേതാക്കളെയും സാള്‍ട്ട് ലേക്കിലെ യുവജനകാര്യ വകുപ്പിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. അറസ്റിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
സിങ്കൂരിലെ കര്‍ഷകരെ കാണാനായി മേധയും മറ്റ് നേതാക്കളും കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചയുടനെയായിരുന്നു അറസ്റ്.
കര്‍ഷകരുടെ താത്പര്യങ്ങള്‍ കണക്കിലെടുത്ത് പ്രത്യേക സാമ്പത്തിക മേഖലാ നിയമവും ഭൂമി ഏറ്റെടുക്കല്‍ നിയമവും റദ്ദാക്കണമെന്ന് മേധ ആവശ്യപ്പെട്ടു. ഒഴിഞ്ഞുകിടക്കുന്ന ഭൂമി ഫലപ്രദമായി വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും കാര്‍ഷികാടിസ്ഥാനത്തിലുള്ള വ്യവസായങ്ങള്‍ രാജ്യത്ത് തുടങ്ങണമെന്നും മേധ നിര്‍ദേശിച്ചു.












Click it and Unblock the Notifications