ധോണിക്ക് ട്രാഫിക് പൊലീസ് പിഴയിട്ടു
റാഞ്ചി: കാറിന്റെ ചില്ലില്‍ ഇരുണ്ട നിറം നല്‍കിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിക്ക് ട്രാഫിക് പൊലീസ് പിഴയിട്ടു.
റാഞ്ചിയിലെ തിരക്കേറിയ നഗരവീഥിയിലാണ് സംഭവം. യാത്ര ചെയ്യുമ്പോള്‍ ആരാധകരുടെ കണ്ണില്‍ നിന്നും രക്ഷപ്പെടാനാണ് കാറിന്റെ ചില്ലിന് ഇരുണ്ട നിറം നല്‍കിയിരിക്കുന്നതെന്ന് ധോണി പറഞ്ഞുനോക്കിയെങ്കിലും ട്രാഫിക് പൊലീസുകാരന്‍ സെയ്ഫുദ്ദീന്‍ സോസ് അതൊന്നും ചെവികൊണ്ടില്ല. വാഹനങ്ങളുടെ ചില്ലുകളില്‍ ഇരുണ്ട ഫിലിമൊട്ടിക്കുന്നത് റാഞ്ചി അധികൃതര്‍ ഡിസംബര്‍ മുതല്‍ നിരോധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ പൊലീസുകാരന്‍ 900 രൂപ ധോണിക്ക് പിഴയിടുകയും ചെയ്തു. ആളുകള്‍ കൂടിയതോടെ ധോണി ഉടന്‍ പിഴ നല്‍കി സ്ഥലം വിട്ടു.












Click it and Unblock the Notifications