എബിവിപി സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തം
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ നിയമവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രി എ.എ ബേബി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായി.
പൊലീസിന് നേരെ വിദ്യാര്‍ത്ഥികള്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതില്‍ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കല്ലേറില്‍ രണ്ട് ബസ്സുകളുടെ ചില്ല് തകര്‍ന്നിട്ടുണ്ട്.
തമ്പാനൂരില്‍ നിന്നും പ്രകടനമായെത്തിയ വിദ്യാര്‍ത്ഥികളെ സെക്രട്ടേറിയറ്റിന് മുന്നില്‍വെച്ച് പൊലീസ് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.












Click it and Unblock the Notifications