Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുധക്കടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കും: വി.എസ്

കണ്ണൂര്‍: കേരളം വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനകേന്ദ്രമാകുന്നുവെന്നതിന്റെ തെളിവാണ് കൊച്ചി തുറമുഖം വഴിനടന്ന ആയുധക്കടത്തെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

ഇതിനെതിരെ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുമെന്നും സംഭവത്തെക്കുറിച്ച് ഊര്‍ജിതമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നുള്ള കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ശരിവെയ്ക്കും വിധമാണ് ചൊവ്വാഴ്ച കൊച്ചിയില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തിരിക്കുന്നത്. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഏഴുമാസത്തെ ഭരണത്തിനിടെ കാര്‍ഷിക വിദ്യാഭ്യാസ രംഗങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങളും പുരോഗമന പദ്ധതികളും കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ സമൂഹത്തിലെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഉന്നതവിദ്യാഭ്യാസം ചെയ്യാന്‍ അവസരമുണ്ടാകണമെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ കോടതി നടപടി സര്‍ക്കാറിന് തടസങ്ങളുണ്ടാക്കിയിരിക്കുകയാണ്.

അതുപോലെ കൊക്കക്കോള, പെപ്സി തുടങ്ങിയ ശീതളപാനീയങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവന്ന നിരോധനം എടുത്തുകളഞ്ഞ കോടതിനടപടിയും നിരാശാജനകമായിരുന്നു.

എസ്എന്‍സി ലാവ്ലിന്‍ വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ആ കേസ് കോടതി പരിഗണനയിലിരിക്കുന്നതായതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

കേരളത്തില്‍ വ്യാജ സിഡി നിര്‍മാണത്തിനെതിരെ നടക്കുന്ന റെയ്ഡുകള്‍ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ ലോബിയാണ് പ്രവര്‍ത്തിക്കുന്നതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വി.എസ് പറഞ്ഞു.

കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വിപണിയില്ലാത്തതിനാല്‍ കേരളത്തിലെ കര്‍ഷകര്‍ പ്രതിപര്‍ഷം 7,000 കോടിരൂപയുടെ നഷ്ടമാണ് സഹിക്കേണ്ടിവരുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും- അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+