സിപിഎം അമ്യൂസ്മെന്റ് പാര്‍ക്ക് പ്രവര്‍ത്തനസജ്ജം
കണ്ണൂര്‍: സിപിഎമ്മിന്റെ ഉടമസ്ഥതയില്‍ കണ്ണൂരില്‍ സ്ഥാപിച്ച അമ്യൂസ്മെന്റ് പാര്‍ക്കിന്റെ പണികള്‍ പൂര്‍ത്തിയായി. രണ്ടുമാസത്തിനുള്ളില്‍ ഇത് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശി അറിയിച്ചു.
വിസ്മയ വിജ്ഞാന കേന്ദ്രം എന്നപേരില്‍ മലബാര്‍ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തായാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
ചില ഉപകരണങ്ങള്‍ എത്താന്‍ വൈകുന്നത് കൊണ്ടാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നതെന്നും ശശി അറിയിച്ചു. പാര്‍ക്ക് നിര്‍മ്മാണത്തിന് പദ്ധതിയിട്ട കാലത്ത് സിപിഎം അനുഭാവികളായ 500 അംഗങ്ങളാണ് മലബാര്‍ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 500 രൂപ നല്‍കാന്‍ കഴിയുന്ന എല്ലാവര്‍ക്കും അംഗത്വം നല്‍കാന്‍ സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പരമാവധി എത്രപേര്‍ക്ക് അംഗത്വം നല്‍കാമെന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയിലെ ആദ്യ അമ്യൂസ്മെന്റ് പാര്‍ക്ക് സംരംഭമാണ് ഇത്. പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള ലോണുകളും ആളുകളില്‍ നിന്നുള്ള ഓഹരിനിക്ഷേപവും വഴിയാണ് പണം കണ്ടെത്തിയത്.
വടക്കന്‍ കേരളത്തിന്റെ പരമ്പരാഗത ശൈലിയിലാണ് പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ പരിസരത്തായി രണ്ട് ഏക്കറോളം പരന്നുകിടക്കുന്ന ഒരു കൃത്രിമ തടാകവും നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ഒരു ചരിത്ര മ്യൂസിയവും ആര്‍ട് ഗാലറിയും ഉണ്ട്.












Click it and Unblock the Notifications