വാഹനാപകടത്തില്‍ നാല് അയ്യപ്പഭക്തന്മാര്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വടകരയ്ക്കടുത്ത് പയ്യോളിയിലുണ്ടായ അപകടത്തില്‍ കര്‍ണാടക സ്വദേശികളായ നാല് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു.
ഗോപി, സത്യസ്വാമി, രാംബാബു, സത്യ ശേഖരന്‍ എന്നിവരാണ് മരിച്ചത്. ഒന്‍പത് പേരെ ഗുരുതരമായ പരിക്കുകളോട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാക്സ് ജീപ്പ് നിര്‍ത്തിയിട്ട പാചക വാതക ടാങ്കര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം നടന്നത്.












Click it and Unblock the Notifications