കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറി നിരോധനം: കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം തേടി

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തില്‍ അന്യസംസ്ഥാന പേപ്പര്‍ ലോട്ടറികള്‍ നിരോധിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനം ലോട്ടറിമുക്തമായി പ്രഖ്യാപിക്കാത്തിടത്തോളം കാലം അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നും കേന്ദ്രസര്‍ക്കാറിന് മാത്രമേ ഇക്കാര്യത്തില്‍ അധികാരമുള്ളുവെന്നും കോടതി വ്യക്തമാക്കി.

അതാതു ലോട്ടറികള്‍ നടത്തുന്ന സംസ്ഥാനങ്ങളുടെയും കേരളത്തിന്റെയും വാദങ്ങള്‍ പരിശോധിക്കുകയും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ അവസരം നല്‍കുകയും വേണമെന്ന് ജസ്റിസ് ബാലകൃഷ്ണന്‍നായര്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത് സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ മൊത്ത വിതരണക്കാരായ സി. ബാലാജി എന്റര്‍പ്രൈസസും മേഘ ഡിസ്ട്രിബ്യൂട്ടേസും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. രജിസ്ട്രേഷന്‍ ഉള്ളിടത്തോളം കാലം ഭൂട്ടാന്‍ ലോട്ടറികളുടെ വില്‍പ്പന തുടരാമെന്ന് കോടതി അറിയിച്ചു.

സിക്കിം, ഭൂട്ടാന്‍ പേപ്പര്‍ ലോട്ടറിക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായരാണ് ഈ വിധി പുറപ്പെടുവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X