കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബന്ദ്: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: വെള്ളിയാഴ്ച നടത്താന്‍ ഐഎംഎ ആഹ്വാനം ചെയ്ത മെഡിക്കല്‍ ബന്ദില്‍ പങ്കെടുക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
മെഡിക്കല്‍ ബന്ദ് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് ബുധനാഴ്ച അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചപ്രകാരമാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
തുടര്‍ന്ന് ബന്ദുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കും സര്‍ക്കാറിനുമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. വാദം കേള്‍ക്കാനായി കേസ് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.
ഇതിനിടെ ഐഎംഎ പ്രഖ്യാപിച്ച ബന്ദില്‍ നിന്നും ഒരു വിഭാഗം ഡോക്ടര്‍മാര്‍ പിന്മാറിയിട്ടുണ്ട്. ദന്തഡോക്ടര്‍മാരുടെ സംഘടനയായ കേരള ഹെല്‍ത്ത് സര്‍വ്വീസ് ഡെന്റല്‍ സര്‍ജന്‍സ് അസോസിയേഷന് എന്ന സംഘടനയാണ് പിന്മാറിയത്.
Comments
Story first published: Wednesday, January 10, 2007, 5:30 [IST]