വെളിയത്തിനെതിരെ വി.എസ്
കണ്ണൂര്‍: വെളിയം ഭാര്‍ഗവന്‍ ആദ്യം ചൊറി നിര്‍ത്തട്ടെ, എന്നിട്ട് താന്‍ ചൊറി നിര്‍ത്തിയെന്ന് പറയട്ടെ, അതിന്ശേഷമാകാം തിരിച്ചുള്ള ചൊറി നിര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
സിപിഎം-സിപിഐ ചൊറിച്ചില്‍ നിര്‍ത്തണമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയില്‍ വിദേശ നിര്‍മ്മിത തോക്കുകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കും. വര്‍ീയ വാദികള്‍ കേരളം താവളമാക്കുന്നതായി കേന്ദ്രം നേരത്തേതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
സിഡി റെയ്ഡിന്റെ പേരില്‍ ചില പൊലീസുകാര്‍ വീഡിയോ ലൈബ്രറികളിലെ എല്ലാ സിഡികളും പരിശോധനയ്ക്കാണെന്ന രീതിയില്‍ കൊണ്ടുപോകുന്നതായി പരാതിയുണ്ട്. ഇത്തരം സംഭവം സര്‍ക്കാറിനു നേരെ അതൃപ്തി ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ഇത് ചില പ്രമാണിമാരെ സഹായിക്കാനാണ് .
വ്യാജ സിഡികള്‍ പിടികൂടാന്‍ മാത്രമേ പൊലീസിന് നിര്‍ദ്ദേശംനല്‍കിയിട്ടുള്ളു. കടകളിലെ മൊത്തം സാധനങ്ങളും പിടിച്ചെടുക്കാന്‍ പറഞ്ഞിട്ടില്ല- വി.എസ് വ്യക്തമാക്കി.












Click it and Unblock the Notifications