ഇന്‍ഫോസിസിന് 983 കോടി അറ്റാദായം
ദില്ലി: 2006-07 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇന്‍ഫോസിസ് ടെക്നോളജീസ് 983 കോടി രൂപയുടെ അറ്റാദായം ഉണ്ടാക്കി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ ലാഭത്തേക്കാള്‍ 51.5 ശതമാനം വളര്‍ച്ചാണ് കമ്പനി കൈവരിച്ചതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ മൂന്നാം പാദ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ ഒന്ന് മുതല്‍ ഡിംസംബര്‍ 31 വരെയുള്ള മൂന്നാം പാദത്തിലെ മൊത്ത വരുമാനം 3,655 കോടി രൂപയാണ്. 44.4 ശതമാനം വര്‍ദ്ധനവാണ് മൊത്തവരുമാനത്തിലുണ്ടായത്. ഒരു ഓഹരിയില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്ന ലാഭം 11.85 രൂപയില്‍ നിന്ന് 17.64 രൂപയായി വര്‍ദ്ധിച്ചു.
മൂന്നാം പാദത്തില്‍ 43 പുതിയ ഉപഭോക്താക്കളെ കൂടി കമ്പനിക്ക് ലഭിച്ചു. ഈ കാലയളവില്‍ 6062 പുതിയ ജോലിക്കാരെക്കൂടി കമ്പനി നിയമിച്ചു.
നാലാം പാദത്തില്‍ 3,789 കോടി രൂപയ്ക്കും 3,798 കോടി രൂപയ്ക്കും ഇടയില്‍ മൊത്ത വരുമാനം (44.4-44.7 ശതമാനം വളര്‍ച്ച) കൈവരിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications