മേധാ പട്കര്‍ നിരാഹാര സത്യഗ്രഹം തുടങ്ങി
കൊല്‍ക്കത്ത: സിങ്കൂരിലേക്കുള്ള യാത്രാമധ്യേ അറസ്റിലായ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ ജാമ്യം സ്വീകരിക്കാന്‍ വിസമ്മതിച്ചു. പൊലീസ് കസ്റഡിയില്‍ മേധ നിരാഹാര സത്യഗ്രഹം ആരംഭിച്ചു.
വ്യാഴാഴ്ച മേധയെ കോടതിയില്‍ ഹാജരാക്കും. മേധയെ മുന്‍കരുതലെന്ന നിലയില്‍ അറസ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സ്റേഷനില്‍ നിന്ന് മേധയെ ഒരു യൂത്ത് ഹോസ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ടാറ്റാ മോട്ടോര്‍സിന്റെ ചെറിയ കാറുകള്‍ നിര്‍മിക്കുന്ന ഫാക്ടറിക്കു വേണ്ടി വേണ്ടി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കൃഷിഭൂമി ഏറ്റെടുത്ത സിങ്കൂരിലെ കര്‍ഷകരെ കാണാനായി ഹൗറയില്‍ നിന്നും തീവണ്ടിയില്‍ യാത്ര തിരിക്കാന്‍ പോവുമ്പോഴാണ് മേധയെ അറസ്റ് ചെയ്തത്.












Click it and Unblock the Notifications