മേധാ പട്കറെ ജാമ്യത്തില്‍ വിട്ടു
കൊല്‍ക്കത്ത: സിങ്കൂരിലേക്കുള്ള യാത്രാമധ്യേ അറസ്റിലായ മേധാ പട്കര്‍ക്ക് കൊല്‍ക്കത്ത കോടതി നിരുപാധിക ജാമ്യം അനുവദിച്ചു.
കോടതി വിധിയെ തുടര്‍ന്ന് മേധ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. ജാമ്യത്തിലിറങ്ങിയ ശേഷം മേധ കൊല്‍ക്കത്ത ഹൈക്കോടതിയിലെത്തി തനിക്ക് പീഡനം നേരിടേണ്ടി വന്നതു സംബന്ധിച്ച് കേസ് ഫയല്‍ ചെയ്തു.
ബുധനാഴ്ച ജാമ്യബോണ്ടില്‍ ഒപ്പുവയ്ക്കാന്‍ മേധ വിസമ്മതിച്ചിരുന്നു. അറസ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേധ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.












Click it and Unblock the Notifications