നിയമയുദ്ധത്തിനൊടുവില്‍ ഒരു ദിവസത്തേയ്ക്ക് കൗണ്‍സിലര്‍ സ്ഥാനം
മുംബൈ: അഞ്ചു വര്‍ഷം നീണ്ട നിയമയുദ്ധത്തിന് ശേഷം മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്തിന് അര്‍ഹത നേടിയ കോണ്‍ഗ്രസിലെ ഭാരതി ധോങ്കെക്ക് ആ പദവി വഹിക്കാന്‍ കഴിയുന്നത് ഒരു ദിവസം മാത്രം.
മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള പുതിയ തിരഞ്ഞെടുപ്പിന് വിജ്ഞാപനമിറങ്ങിക്കഴിഞ്ഞതിനാല്‍ ഒരു ദിവസം മാത്രമാണ് ഭാരതിയ്ക്ക് കൗണ്‍സിലര്‍ സ്ഥാനത്തിരിക്കാന്‍ കഴിയുകയുള്ളു.
അഞ്ച് വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ തനിയ്ക്കെതിരെ ജയിച്ചുകയറിയ ആള്‍ ക്രമക്കേട് കാണിച്ചുവെന്നാരോപിച്ചാണ് ഭാരതി നിയമയുദ്ധമാരംഭിച്ചത്. വളരെ നാളത്തെ പരിശ്രമത്തിനൊടുവിലാണെങ്കിലും നീതിലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഭാരതി.
എതിരാളിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് ശരിയല്ലെന്ന് ആരോപിച്ചാണ് ഭാരതി കോടതിയെ സമീപിച്ചത്. ഈ തിരഞ്ഞെടുപ്പിലും തനിയ്ക്ക് മത്സരിക്കാനാഗ്രഹമുണ്ടെന്നും ഇത്തവണയും കോണ്‍ഗ്രസ് തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് കരുതുന്നതെന്നും ഭാരതി പറഞ്ഞു.












Click it and Unblock the Notifications