9-ാം പട്ടിക പുന:പരിശോധിക്കാം: സുപ്രിം കോടതി
ദില്ലി: ഭരണഘടനയിലെ ഒന്‍പതാം പട്ടികയിലെ നിയമങ്ങള്‍ കോടതികള്‍ക്ക് പുനപരിശോധിക്കാമെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടു.
1973നു ശേഷമുള്ള നിയമങ്ങള്‍ പരിശോധിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. തുടക്കത്തില്‍ 13 നിയമം മാത്രമായിരുന്നത് ഇപ്പോള്‍ നൂറുകണക്കിന് നിയമങ്ങളായി വര്‍ദ്ധിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
സംവരണം സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ ഒരു സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഇങ്ങനെ പരമാര്‍ശം നടത്തിയത്. വിദ്യാഭ്യാസ സംബന്ധമായ നിയമങ്ങളാണ് ഒന്‍പതാം പട്ടികയില്‍ വര്‍ദ്ധിച്ചിരിക്കുന്നതെന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റിസ് വൈ.കെ സബര്‍വാളിന്റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ ഭരണഘടനാ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 1951ല്‍ ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഭൂപരിഷ്കരണ നിയമം ഉള്‍പ്പെടുത്തുന്നതിനായി ഭേദഗതിയോടെ ഒന്‍പതാം പട്ടിക കൊണ്ടുവന്നത്. ഇപ്പോള്‍ ഇതില്‍ 284 നിയമങ്ങളാണ് അടങ്ങിയിട്ടുള്ളത്.












Click it and Unblock the Notifications