കോഴിക്കോട് എബിവിപി മാര്‍ച്ച് അക്രമാസക്തമായി
കോഴിക്കോട്: സ്വാശ്രയ പ്രശ്നത്തില്‍ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേയ്ക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.
അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനമാണ് അക്രമാസക്തമായത്. അക്രമത്തില്‍ ഒരു പൊലീസുകാരനും നാല് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസുകാര്‍ തീര്‍ത്ത ബാരിക്കേഡ് പ്രകടനക്കാര്‍ തകര്‍ത്തതോടെയാണ് പ്രശ്നം തുടങ്ങിയത്.
പ്രശ്നത്തെത്തുടര്‍ന്നുണ്ടായ കല്ലേറില്‍ കൈരളി ചാനലിന്റെ ക്യാമറാമാനും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് എബിവിപി സംസ്ഥാന സെക്രട്ടറി സുധീര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റുചെയ്ത് നീക്കി. പരിക്കേറ്റവരെ കോഴിക്കോട് ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജില്ലയില്‍ കുന്ദമംഗലത്ത് ഏതാനും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേയ്ക്കും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലേയ്ക്കും മാര്‍ച്ച് നടന്നു.












Click it and Unblock the Notifications