Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി: നടപടിക്രമം പാലിച്ചില്ലെന്ന് കാരാട്ട്

തിരുവനന്തപുരം: സുസ്ഥിര നഗരവികസന പദ്ധതിക്കായി സംസ്ഥാനം എഡിബിയുമായി കരാറില്‍ ഒപ്പു വച്ചത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

സര്‍ക്കാര്‍തലത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അറിയാതെയാണ് കരാറില്‍ ഒപ്പുവച്ചതെന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന ശരിയാണെന്നും കാരാട്ട് പറഞ്ഞു. മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.

കരാര്‍ മന്ത്രിസഭയും ചര്‍ച്ച ചെയ്തില്ല. ഇക്കാര്യത്തിലുണ്ടായ പിഴവുകള്‍ തിരുത്തും. അന്തിമകരാര്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് അംഗീകരിക്കും. കരാറില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം അറിയിക്കും.

ഇടതുമുന്നണി അധികാരത്തില്‍ വരുന്നതിന് മുമ്പ് എഡിബി വായ്പയെക്കുറിച്ച് പാര്‍ട്ടി സെക്രട്ടേറിയറ്റ് രണ്ടു തവണ ചര്‍ച്ച ചെയ്തിരുന്നു. ആ ചര്‍ച്ചയില്‍ വ്യക്തമായ നിലപാട് പാര്‍ട്ടി എടുത്തിരുന്നു. ഭരണത്തിലെത്തിയ ശേഷം എഡിബി കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുമ്പ് ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇക്കാര്യം ഇടതുമുന്നണിയിലും മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്യണമായിരുന്നു. ഈ നടപടിക്രമങ്ങളൊന്നും പാലിച്ചില്ല.

ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്ന കരാര്‍ ജനങ്ങളുടെ മുന്നില്‍ പരസ്യപ്പെടുത്തണമെന്ന നിര്‍ദ്ദേശം യോഗത്തിലുണ്ടായി. അതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. കരാറില്‍ വരുത്തുന്ന മാറ്റങ്ങളും ജനങ്ങളെ അറിയിക്കും.

എഡിബി വിവാദത്തില്‍ മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നടത്തിയ പരസ്യ പ്രസ്താവനകള്‍ ശരിയായില്ല. ഇത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് ചേര്‍ന്നതല്ല.ജനാഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി പാര്‍ട്ടിയും സര്‍ക്കാരും കുറച്ചുകൂടി ഫലപ്രദമായി പ്രവര്‍ത്തിക്കണം.

പാര്‍ട്ടിയും ഭരണവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ചിരുന്ന അഞ്ചംഗ സമിതി എല്ലാ ആഴ്ചയും യോഗം ചേരണമെന്നും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കാരാട്ട് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+