വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കുന്നു
നെടുമ്പാശേരി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കു നേരെ തീവ്രവാദി ആക്രമണമുണ്ടായേയ്ക്കുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു.
റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ പഞ്ചാത്തലത്തില്‍ ലഷ്കര്‍ ഇ തോയ്ബയും ജെയ്ഷെ മുഹമ്മദും ബംഗ്ലാദേശ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മറ്റൊരു തീവ്രവാദി സംഘവും രാജ്യത്ത് ആക്രമണം നടത്താനിടയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. വിമാന റാഞ്ചല്‍, സ്ഫോടന പരമ്പര, മറ്റ് തരത്തില്‍ ഭീതി പരത്തല്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജനവരി 15 മുതലാണ് കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയെന്ന് കേന്ദ്ര വ്യവസായ സുരക്ഷാ സേന കമാന്റന്റ്(സിഐഎസ്എഫ്) കെ.സി സുരേഷ് കുമാര്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പരിസരങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തും. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സംസ്ഥാന പൊലീസിനെയും ഇതിനായി നിയോഗിക്കും. ടെര്‍മിനലിന് മുന്നില്‍ സര്‍ക്കാര്‍ വാഹനങ്ങളും വിഐപി വാഹനങ്ങളും ഉള്‍പ്പെടെയുള്ള ഒരു വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
വാഹനങ്ങള്‍ വിമാനത്താവളത്തിനുള്ളിലേയ്ക്ക് കടത്തിവിടുന്ന ചെക്ക് പോസ്റുകളിലും പരിശോധന ശക്തമാക്കും. യാത്രക്കാരുടെ ലജുകള്‍ ബോംബ് സ്ക്വാഡ് കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും. വിമാനത്താവളത്തില്‍ ക്സോസ്ഡ് സര്‍ക്യൂട്ട് ടിവി സ്ഥാപിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ വേഷം മാറ്റി വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്- സുരേഷ് കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications