ലോട്ടറി നിരോധനം: കേന്ദ്രസര്‍ക്കാറിന്റെ അഭിപ്രായം തേടി
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂട്ടാന്‍ ലോട്ടറി നിരോധിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
സിക്കിം ലോട്ടറിയ്ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തല്‍ പറഞ്ഞു.
ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ക്കെതിരെ നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ അവ ലോട്ടറി നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ലോട്ടറിക്കാര്‍ കോടതിയെ സമീപിച്ചത്.
ഭൂട്ടാന്‍ ലോട്ടറിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാറിന് നടപടിയെടുക്കാമെന്നും സിക്കിം ലോട്ടറിയ്ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാറിന് മാത്രമേ അധികാരമുള്ളുവെന്നും ഹൈക്കോടതി ബുധനാഴ്ച അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൂട്ടാന്‍ലോട്ടറിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications